വിൽസ്വരാജിന്റെ ഗാനമേള ഗാനാസ്വാദകർക്ക് വേറിട്ട അനുഭവമായി
text_fieldsവിൽസ്വരാജിന്റെ ഗാനമേളയിൽനിന്ന്
മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ഓറ ആർട്സിന്റെ ബാനറിൽ ബഹ്റൈൻ ഡെൽമൺ ഇന്റർനാഷനൽ ഹോട്ടലിൽ സംഘടിപ്പിച്ച ഗാനമേള കാണികൾക്ക് മറക്കാനാവാത്ത ഗാനസദ്യയായി.
ഗായകൻ വിൽസ്വരാജ് മതമൈത്രി ഗാനത്തോടെ ആരംഭിച്ച ഗാനമേള സംഗീതസംവിധായകൻ രവീന്ദ്രൻമാഷിന്റെ ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു പാടിയിരുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വിജിത ശ്രീജിത്ത്, അനുരാഗ് തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. തികച്ചും ലൈവ് ഓർക്കസ്ട്ര ഒരുക്കിയത് പ്രോഗ്രാമിന് കൊഴുപ്പേകി. ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ്ഷോകൾ സംഘടിപ്പിക്കുന്ന മനോജ് മയ്യന്നൂരായിരുന്നു ഷോ സംവിധാനം ചെയ്തത്. തുടർന്ന് ശ്രീനേഷ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള നൃത്തങ്ങളും അരങ്ങേറി. തുടർന്ന് നടന്ന അസോസിയേഷന്റെ സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് എം.ടി വിനോദ്കുമാർ, രക്ഷധികാരി സത്യശീലൻ കെ.എം, ഹർഷ ശ്രീഹരി, വിനോദ് പി.പി, ജനറൽ സെക്രട്ടറി നിജിൽരമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

