Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജില്ലയിലെ 14 സീറ്റും...

ജില്ലയിലെ 14 സീറ്റും നേടും: യു.ഡി.എഫ് എറണാകുളം ജില്ല കൺവെൻഷൻ

text_fields
bookmark_border
ജില്ലയിലെ 14 സീറ്റും നേടും: യു.ഡി.എഫ് എറണാകുളം ജില്ല കൺവെൻഷൻ
cancel

മനാമ: യു.ഡി.എഫ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ 14 സീറ്റുകളും ഇത്തവണ യു.ഡി.എഫ് നേടുമെന്ന് കൺവെൻഷൻ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കൺവൻഷനിൽ ഡി.സി.സി പ്രസിഡന്‍റും കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസ്, മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥി മനോജ് മൂത്തേടൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഷിബു മീരാൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജിൻഷാദ് ജിന്നാസ് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് എറണാകുളം ജില്ല കമ്മിറ്റി കൺവീനർ സിൻസൻ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡന്‍റ് സ്വാഗതവും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ഉദ്ഘാടനവും എ.പി. ഫൈസൽ മുഖ്യ പ്രഭാഷണവും നടത്തിയ യോഗത്തിൽ സാബു പൗലോസ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam districtgulfseatsUDFConventions
News Summary - Will win all 14 seats in the district: UDF Ernakulam district convention
Next Story