മഹാമാരിയെ സമീപഭാവിയിൽ അതിജീവിക്കും –വൈദ്യുതി മന്ത്രി
text_fieldsവാഇൽ ബിൻ നാസർ അൽ മുബാറക്
മനാമ: കോവിഡ് -19 വാക്സിൻ പരീക്ഷണത്തിൽ പെങ്കടുക്കാനായതിൽ അഭിമാനമുണ്ടെന്ന് വൈദ്യുതി, ജലവകുപ്പ് മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് 7700 പേരാണ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായത്.
വാക്സിൻ പരീക്ഷണത്തിലെ മികച്ച പങ്കാളിത്തം ബഹ്റൈൻ ജനതയുടെ അവബോധമാണ് തെളിയിക്കുന്നത്. അവരുടെ ദേശസ്നേഹവും എല്ലാ രംഗങ്ങളിലും സ്വയം സേവനം ചെയ്യാനുള്ള സന്നദ്ധതയുമാണ് ഇത് കാണിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്റൈൻ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ എന്ന നിലയിലാണ് താൻ മൂന്നാംഘട്ട വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സമീപഭാവിയിൽ തന്നെ ഇൗ മഹാമാരിയെ അതിജീവിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

