പിരിച്ചുവിട്ടാൽ സർവീസ് ആനുകൂല്യങ്ങൾ കൂടാതെ മറ്റെന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ
text_fields? കമ്പനിയുടെ പുനർനിർമ്മാണം കാരണം എന്റെ തസ്തിക ഒഴിവാക്കിയെന്നും, ഒരു മാസത്തെ നോട്ടീസ് പിരീഡ് നൽകിക്കൊണ്ട് എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെന്നും കാണിച്ച് കമ്പനി എനിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്റെ വിസ അടുത്ത വർഷം ഏപ്രിൽ വരെ കാലാവധിയുള്ളതാണ്. ഈ സാഹചര്യത്തിൽ, എനിക്ക് ലഭിക്കേണ്ട സർവീസ് ആനുകൂല്യങ്ങൾ കൂടാതെ മറ്റെന്തെങ്കിലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടോ?"
തൊഴിൽ സ്ഥാപനം ഭാഗിഗമായോ പൂർണമായോ നിർത്തുകയാണെങ്കിൽ നോട്ടീസ് നൽകി കരാർ റദ്ദുചെയ്യാൻ തൊഴിലുടമക്ക് അവകാശമുണ്ട്. ഇതുപ്രകാരം ചെയ്യണമെങ്കിൽ തൊഴിൽ മന്ത്രാലയത്തെ 30 ദിവസം മുമ്പേ അറിയിച്ചിരിക്കണം. തൊഴിൽ കരാർ റദ്ദു ചെയ്യുന്നതിന് മുമ്പേ ഈ നോട്ടീസ് നൽകിയിരിക്കണം.
ഈ വിധമായ കാരണങ്ങൾ കൊണ്ട് തൊഴിൽ കരാർ റദ്ദു ചെയ്താൽ തൊഴിൽ നിയമ പ്രകാരം നൽകേണ്ട നഷ്ടപരിഹാരത്തിന്‍റെ പകുതി നഷ്ടപരിഹാരം ലഭിക്കാനും തൊഴിലാളിക്ക് അർഹതയുണ്ട്. നഷ്ടപരിഹാരം കണക്കാക്കുന്ന രീതികളും സാഹചര്യങ്ങളും തൊഴിൽ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഓരോ കേസിന്‍റെയും വ്യക്തമായ വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ വ്യക്തമായ മറുപടി എഴുതുവാൻ സാധിക്കുകയുള്ളൂ. തൊഴിൽ കരാർ പ്രകാരം അല്ലെങ്കിൽ നിയമപ്രകാരം താങ്കൾക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുവാൻ താങ്കൾക്ക് അർഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

