ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരും -ചാണ്ടി ഉമ്മൻ എം.എൽ.എ
text_fieldsഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ചാണ്ടി
ഉമ്മൻ എം.എൽ.എക്ക് നൽകിയ സ്വീകരണം
മനാമ: ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ സംശുദ്ധ പൊതു പ്രവർത്തനം നടത്തുകയും പാവങ്ങളെ കരുതുവാൻ വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളിലൂടെയാവും അടുത്ത തലമുറ ഉമ്മൻ ചാണ്ടിയെ സ്മരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സ്വീകരണ സമ്മേളനം ഒ.ഐ.സി.സി മീഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സംഘടന ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും, ട്രഷറർ ലത്തീഫ് ആയംചേരി നന്ദിയും പറഞ്ഞു. യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, എ.ഐ.സി.സി നേതാക്കൻമാരായ അഡ്വ. ആരോ പ്രസാദ്, ഡോ. ശരവണകുമാർ, ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി മുൻ പ്രസിഡന്റ് രാജേഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, സുമേഷ് ആനേരി, സിൻസൺ ചാക്കോ, അഡ്വ. ഷാജി സാമുവൽ, നസീം തൊടിയൂർ, ചെമ്പൻ ജലാൽ, ദേശീയ സെക്രട്ടറിമാരായ നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, ജോയ് ചുനക്കര, വിനോദ് ഡാനിയേൽ, സിബി തോമസ്, ജില്ല പ്രസിഡന്റുമാരായ സന്തോഷ് നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ, ഷിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പൂണ്ടൂർ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, വനിത വിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ല സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

