കാലിഫോർണിയയിൽ കാട്ടുതീ; കമല ഹാരിസ് ബഹ്റൈൻ സന്ദർശനം റദ്ദാക്കി
text_fieldsകമല ഹാരിസ്
മനാമ: കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതിനെത്തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്റൈൻ സന്ദർശനം റദ്ദാക്കി. ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 16ന് ബഹ്റൈനിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിംഗപ്പൂർ, ബഹ്റൈൻ, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. ഈ സന്ദർശനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ജനുവരി 20ന് ഔദ്യോഗിക പദവി അവസാനിക്കുന്ന കമല ഹാരിസിന്റെ വൈസ് പ്രസിഡന്റെന്ന നിലയിലുള്ള അവസാനത്തെ യാത്രയായിരുന്നു ഇത്.
ലോസ് ആഞ്ജൽസ് ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീയാണ് അഭിമുഖീകരിക്കുന്നത്. യു.എസിലെ ലോസ് ആഞ്ജൽസിൽ നാശം വിതച്ച വൻ കാട്ടുതീയിൽ കുറഞ്ഞത് പത്തുപേർ മരിച്ചതായും 10,000 വീടുകളും കെട്ടിടങ്ങളും മറ്റു നിർമിതികളും കത്തിനശിച്ചതായുമാണ് റിപ്പോർട്ട്. തീ പൂർണമായും നിയന്ത്രണ വിധേയമാവാത്തതിനാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്. 35,000 ഏക്കറിലധികം പ്രദേശത്തെ അഗ്നി വിഴുങ്ങിയതായി കണക്കാക്കുന്നു. ഇത് ഏകദേശം സാൻ ഫ്രാൻസിസ്കോയുടെ വലുപ്പത്തോളം വരും. കുറഞ്ഞത് 180,000 ആളുകൾക്കെങ്കിലും പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

