മൊത്തവ്യാപാര റെഡിമേഡ് അസോ. പൊതുയോഗം
text_fieldsഹോൾ സെയിൽ റെഡിമേഡ് അസോസിയേഷൻ പൊതുയോഗത്തിൽനിന്ന്
മനാമ: മൊത്തവ്യാപാര റെഡിമേഡ് അസോസിയേഷൻ വാർഷിക പൊതുയോഗം ബഹ്റൈൻ കെ.എം.സി.സി ഹാളിൽ ചേർന്നു. പ്രസിഡൻറ് അർഷാദ് സിറ്റി ലൈഫ് അധ്യക്ഷതവഹിച്ചു.
ബഹ്റൈൻ കെ.എം.സി.സി നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കച്ചവടരംഗത്തെ ഐക്യം ബിസിനസിൽ ഗുണം ചെയ്യുമെന്നും ഈ കൂട്ടായ്മ കാലഘട്ടത്തിെൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സ്റ്റേറ്റ് ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഹോൾസെയിൽ റെഡിമെയ്ഡ് വിൽപന രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒ.കെ. കാസിം, സലീം തളങ്കര, ഇബ്രാഹിം ദിനാർ എന്നിവർ സംസാരിച്ചു.
അപൂർവ രോഗം ബാധിച്ച ഇനാറ മോളുടെ ചികിത്സക്ക് സമാഹരിച്ച തുക വൈസ് പ്രസിഡൻറ് സൈമൺ ഗ്രീൻ ബേർഡ് ബന്ധപ്പെട്ടവർക്ക് കൈമാറി. സെക്രട്ടറി കെ. മുസ്തഫ പ്രവർത്തന റിപ്പോർട്ടും വരവ് െചലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ മെംബർഷിപ് സർട്ടിഫിക്കറ്റ് വിതരേണാദ്ഘാടനം മുതിർന്ന അംഗം ഇബ്രാഹിമിന് നൽകി രക്ഷാധികാരി സലീം തളങ്കര നിർവഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ സിറ്റ സ്വാഗതവും ജോ. സെക്രട്ടറി പി. കാസിം നന്ദിയും പറഞ്ഞു

