വാട്സ്ആപ് സ്റ്റാറ്റസ് "മത്സരവിജയികളെ' പ്രഖ്യാപിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച
വാട്സ്ആപ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികൾക്ക്
സമ്മാനങ്ങൾ നൽകുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 'ഇൻസ്പെയർ' എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച വാട്സ്ആപ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സിനെ ലഭിച്ച ഫാത്തിമത്ത് സുമയ്യ, റഊഫ് കരൂപ്പടന്ന, നഫീസത്തുൽ ജംഷീദ എന്നിവരാണ് വിജയികളായത്. ഇവർക്കുള്ള സമ്മാനങ്ങൾ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈർ, ജനറൽ കൺവീനർ മുഹമ്മദ് മുഹ് യിദ്ധീൻ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ എന്നിവർ നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് എന്നിവർ സംബന്ധിച്ചു. മത്സരത്തിന് റഷീദ സുബൈർ, ജാഫർ പൂളക്കൽ, ബഷീർ കാവിൽ എന്നിവർ നേതൃത്വം നൽകി.

