ഫൈനൽ സെറ്റിൽമെന്‍റ് ലഭിക്കാതെ നാട്ടിൽ പോവുമ്പോൾ ചെയ്യേണ്ടത്
text_fields? എന്നെ തൊഴിലിൽ നിന്ന് പിരിച്ച് വിട്ട് നോട്ടീസ് പിരിയിഡ് ഏപ്രിൽ 30 ന് കഴിഞ്ഞു. പക്ഷേ ഇതുവരെ ഫൈനൽ സെറ്റിൽമെന്‍റ് ഒന്നും കിട്ടിയിട്ടില്ല. നാട്ടിലേക്ക് പോയിക്കോളൂ അവിടേക്ക് അയക്കാം എന്നാണ് കമ്പനി പറയുന്നത്. ഇവിടുത്തെ നിയമം അങ്ങനെ അനുവദിക്കുന്നുണ്ടോ ? അല്ലെങ്കിൽ പോവുകയാണെങ്കിൽ കമ്പനിയിൽ നിന്ന് രേഖയായോ മറ്റോ എന്തെങ്കിലും ഉറപ്പ് വാങ്ങേണ്ടതുണ്ടോ?
A. തൊഴിൽ നിയമപ്രകാരം ജോലിയിൽ നിന്നും പിരിച്ചുവിച്ചാൽ നോട്ടീസ് തീരുന്ന സമയത്ത് എല്ലാം ആനുകൂല്യങ്ങളും തരണം. എന്നാൽ തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു ധാരണ പ്രകാരം ഇവിടെ നിന്നും പോയശേഷം ആനുകൂല്യങ്ങൾ അയച്ചു തരാമെന്ന് സമ്മതിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ തരാനുള്ള ആനുകൂല്യങ്ങൾ എല്ലാം ഒരു രേഖയാക്കി രണ്ട് പേരും സമ്മതിച്ച് ഒപ്പിടണം. അത് താങ്കളുടെ കൈയിൽ സൂക്ഷിക്കുകയും വേണം.
അതുപോലെ പറഞ്ഞ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഒരു വർഷം കഴിയുന്നതിന് മുമ്പ് കോടതിയിൽ പരാതി നൽകണം. ഒരു വർഷം കഴിഞ്ഞാൽ പിന്നെ തൊഴിൽ സംബന്ധമായ പരാതി നൽകാൻ സാധിക്കുകയില്ല. ഇവിടെ നിന്നും പോകുന്നതിന് മുമ്പ് ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന പവർഓഫ് അറ്റോർണി നൽകുന്നത് നല്ലതാണ്. നാട്ടിൽ നിന്നും പവർഓഫ് അറ്റോർണി കൊടുക്കുവാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

