Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​റൊ​രു...

വേ​റൊ​രു ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി മാ​റാ​ൻ എ​ന്ത് ചെ​യ്യ​ണം?

text_fields
bookmark_border
help desk
cancel
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം

?ഞാ​ൻ ഇ​വി​ടെ ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഞാ​ൻ വ​ന്ന​ത് ഒ​രു വ​ർ​ഷം മു​മ്പാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 14നാ​ണ് വി​സ അ​ടി​ച്ച​ത്. ഈ ​വ​ർ​ഷം ന​വം​ബ​ർ 14ന് ​എ​ന്റെ വി​സ അ​വ​സാ​നി​ക്കും. എ​നി​ക്ക് ഇ​പ്പോ​ൾ വേറൊരു കമ്പനിയിൽനിന്ന് ഓ​ഫ​ർ ലെ​റ്റ​ർ കി​ട്ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന് അ​ഞ്ചു മാ​സ​ത്തെ ശ​മ്പ​ളം കി​ട്ടാ​നു​ണ്ട്. ഇ​പ്പോ​ൾ രാ​ജി​ക്ക​ത്ത് കൊ​ടു​ത്താ​ൽ ഒ​രു​മാ​സം കാ​ലാ​വ​ധി ക​ഴി​യ​ണ​മ​ല്ലോ. അ​തി​നു​മു​മ്പ് ന​വം​ബ​ർ പ​തി​നാ​ലി​ന് എ​ന്റെ വി​സ ക​ഴി​യും. അ​പ്പോ​ൾ എ​നി​ക്ക് മൊ​ബി​ലി​റ്റി കി​ട്ടു​മോ. ശ​മ്പ​ള കു​ടി​ശ്ശി​ക കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് - അ​നീ​ഷ്

• താ​ങ്ക​ളു​ടെ വി​സ തീ​രു​ന്ന​തു​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് ഇ​വി​ടെ​നി​ന്ന് മ​റ്റു തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യും. അ​തി​ന് വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​മ്പേ, താ​ങ്ക​ളു​ടെ വി​സ പു​തു​ക്ക​രു​തെ​ന്നും ന​വം​ബ​ർ 14നു ​മു​മ്പേ താ​ങ്ക​ളു​ടെ വി​സ റ​ദ്ദ് ചെ​യ്ത് ത​രാ​നും ക​മ്പ​നി​യോ​ട് പ​റ​യ​ണം.

അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ താ​ങ്ക​ൾ​ക്ക് 30 ദി​വ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡ് ല​ഭി​ക്കും. അ​പ്പോ​ൾ വി​സ പു​തി​യ തൊ​ഴി​ലു​ട​മ​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ക്കും. ഇ​പ്പോ​ഴ​ത്തെ വി​സ പു​തു​ക്കാ​തെ റ​ദ്ദു​ചെ​യ്ത് ത​ന്നാ​ൽ പു​തി​യ വി​സ​യി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കും. ഇ​ക്കാ​ര്യം സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പു​തി​യ വി​സ​യി​ലേ​ക്ക് മാ​റാ​ൻ പ്ര​യാ​സം നേ​രി​ടും.

ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ൽ.​എം.​ആ​ർ.​എ​യി​ൽ പ​രാ​തി ന​ൽ​ക​ണം. അ​തു​പോ​ലെ വി​സ പു​തു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പ​റ​യ​ണം. സാ​ധാ​ര​ണ തൊ​ഴി​ൽ മാ​റാ​നു​ള്ള ഉ​ദ്ദേ​ശ്യം (intention) വി​സ തീ​രു​ന്ന​തി​ന് 30 ദി​വ​സം മു​മ്പാ​ണ് കൊ​ടു​ക്കേ​ണ്ട​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും പു​തി​യ തൊ​ഴി​ലു​ട​മ​യു​ടെ വി​സ ല​ഭി​ക്കു​ന്ന​തി​നു മു​മ്പ് പു​തി​യ ജോ​ലി​ക്ക് പോ​ക​രു​ത്. അ​തു​പോ​ലെ വി​സ തീ​രു​ന്ന​തി​നു​മു​മ്പേ വേ​റെ വി​സ ശ​രി​യാ​യി​ല്ലെ​ങ്കി​ൽ തി​രി​കെ നാ​ട്ടി​ൽ പോ​യി​ട്ട് പു​തി​യ വി​സ​യി​ൽ തി​രി​കെ വ​ര​ണം.

എ​ൽ.​എം.​ആ​ർ.​എ നി​യ​മ​പ്ര​കാ​രം ഒ​രു തൊ​ഴി​ലാ​ളി​യു​ടെ ക​ട​മ​ക​ൾ

1. ഒ​രു തൊ​ഴി​ലാ​ളി സ്വ​ന്തം പാ​സ്​​പോ​ർ​ട്ട്, സി.​പി.​ആ​ർ, തൊ​ഴി​ൽ ക​രാ​റി​ന്റെ കോ​പ്പി എ​ന്നി​വ കൈ​യി​ൽ സൂ​ക്ഷി​ക്ക​ണം. പാ​സ്​​പോ​ർ​ട്ട് ന​മ്മു​ടെ സ്വ​ന്ത​മാ​യ​തി​നാ​ൽ ന​മ്മ​ൾ ത​ന്നെ​യാ​ണ് സൂ​ക്ഷി​ക്കേ​ണ്ട​ത്. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ തൊ​ഴി​ലു​ട​മ​യു​ടെ കൈ​യി​ൽ പാ​സ്​​പോ​ർ​ട്ട് കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് കൊ​ടു​ത്തു എ​ന്ന​തി​ന്റെ രേ​ഖ വാ​ങ്ങി സൂ​ക്ഷി​ക്ക​ണം.

പാ​സ്​​പോ​ർ​ട്ട് കോ​പ്പി​യാ​ണ് കൈ​യി​ലു​ള്ള​തെ​ങ്കി​ൽ അ​തി​ന്റെ ആ​ദ്യ ര​ണ്ടു പേ​ജു​ക​ൾ, അ​വ​സാ​ന​ത്തെ പേ​ജ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തു​പോ​ലെ താ​മ​സ വി​സ​യു​ടെ ഒ​രു കോ​പ്പി​യും സൂ​ക്ഷി​ക്ക​ണം. ഇ​ത് സ്വ​ന്ത​മാ​യി സൂ​ക്ഷി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും ഏ​ൽ​പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ നാ​ട്ടി​ൽ സൂ​ക്ഷി​ക്ക​ണം.

2. ഒ​രു കാ​ര​ണ​വ​ശാ​ലും നി​യ​മ​സാ​ധു​ത​യു​ള്ള തൊ​ഴി​ൽ വി​സ ഇ​ല്ലാ​തെ ജോ​ലി ചെ​യ്യ​രു​ത്. തൊ​ഴി​ൽ വി​സ​യി​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് തൊ​ഴി​ൽ വി​സ എ​ടു​ത്ത തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ മാ​ത്ര​മേ ജോ​ലി ചെ​യ്യു​വാ​ൻ പാ​ടു​ള്ളൂ. ഒ​രു തൊ​ഴി​ലു​ട​മ​യു​ടെ ത​ന്നെ പ​ല ക​മ്പ​നി​ക​ളോ, ബ്രാ​ഞ്ച് ഓ​ഫി​സു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ഏ​ത് ക​മ്പ​നി​യു​ടെ വി​സ​യാ​ണോ, അ​ല്ലെ​ങ്കി​ൽ ബ്രാ​ഞ്ച് ഓ​ഫി​സി​ന്റെ വി​സ​യാ​ണോ, അ​വി​ടെ മാ​ത്ര​മേ ജോ​ലി ചെ​യ്യാ​ൻ പാ​ടു​ള്ളൂ. തൊ​ഴി​ൽ വി​സ​യി​ൽ പ​റ​യു​ന്ന ജോ​ലി മാ​ത്ര​മേ ചെ​യ്യാ​വൂ. ഏ​ത് ജോ​ലി​ക്കാ​ണ് തൊ​ഴി​ൽ വി​സ എ​ടു​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ൽ ക​രാ​റി​ൽ കാ​ണി​ച്ചി​രി​ക്ക​ണം. തൊ​ഴി​ൽ ക​രാ​റി​ന്റെ ഒ​രു കോ​പ്പി കൈ​യി​ൽ സൂ​ക്ഷി​ക്ക​ണം.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Help DeskBahrain NewsJob
News Summary - What to do to change job to another company
Next Story