Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​ധാ​ര​ണ​ക്കാ​ർ​ക്ക്...

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഈ​ദ് ല​ഞ്ച് എ​ത്തി​ച്ചു​ന​ൽ​കി വെ​ൽ​കെ​യ​ർ

text_fields
bookmark_border
ramadan 2024
cancel

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​തു​മാ​ക​ട്ടേ എ​ന്ന പേ​രി​ൽ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ്റൈ​നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ 2000 പ്ര​വാ​സി​ക​ൾ​ക്ക് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് എ​ത്തി​ച്ച് ന​ൽ​കു​ന്നു.

വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് വി​ജ​യ​ത്തി​നാ​യി വെ​ൽ​കെ​യ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം ചെ​യ​ർ​മാ​നും ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, മൊ​യ്തു തി​രു​വ​ള്ളൂ​ർ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാ​രും മ​ജീ​ദ് ത​ണ​ൽ, എ.​വൈ. ഹാ​ഷിം, മു​ഹ​മ്മ​ദ് അ​മീ​ൻ, ല​ക്ഷ്മ​ൺ, ഷ​ഫീ​ഖ്, ഫ​സ​ലു​ർ റ​ഹ്മാ​ൻ, ഷി​ജി​ന ആ​ഷി​ഖ്, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, വ​ഫ ഷാ​ഹു​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ചേ​ർ​ത്തു​പി​ടി​ക്ക​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ചി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ചു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 39916500‬/ 39132324 / 35976986 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.eid lunch
News Summary - Wellcare delivers Eid lunch to common people
Next Story