യൂത്ത് ഫെസ്റ്റ് ദീപശിഖ പ്രയാണത്തിന് ഹിദ്ദ് ഏരിയ സ്വീകരണം നൽകി
text_fieldsയൂത്ത് ഫെസ്റ്റ് ദീപശിഖ പ്രയാണത്തിന് ഹിദ്ദ് ഏരിയ നൽകിയ സ്വീകരണം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റ് 2024’ന്റെ പ്രചാരണ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മുഹറഖ് ഏരിയയിൽനിന്ന് എത്തിയ ദീപശിഖ ഹിദ്ദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്, സെക്രട്ടറി പ്രവീൺ ആന്റണി, ട്രഷറർ റോബിൻ കോശി എന്നിവർക്ക് മുഹറഖ് ഏരിയ പ്രസിഡന്റ് രതീഷ് രവി, ദേശീയ കമ്മിറ്റി അംഗം ഗംഗൻ മലയിൽ എന്നിവർ ചേർന്ന് കൈമാറി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ഭാരവാഹികളായ ജിതിൻ പരിയാരം, ജസീൽ, ഹരി ഭാസ്കർ, ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഹിദ്ദ് മുഹറഖ് ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

