കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം; സ്നേഹ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ ഏരിയ സംഘടിപ്പിച്ച ‘കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം’ സ്നേഹസംഗമത്തിൽ ജാസിർ വി.പി സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദാറുൽ ഈമാൻ മദ്റസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണംനടത്തി.
ആത്മസംസ്കരണത്തിന്റെയും കാരുണ്യത്തിന്റെയും മാസമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളെ കരുണയിലൂടെ ചേർത്തുപിടിക്കാനുള്ള അവസരമാണ് റമദാനിലൂടെ ലഭിക്കുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിച്ചുകൊണ്ട് വിശുദ്ധമാസത്തെ ധന്യമാക്കാൻ വിശ്വാസികൾക്ക് കഴിയണം.
ആത്മീയ വിശുദ്ധിയിലൂടെ നേടിയെടുത്ത കരുത്തിലൂടെ മാത്രമേ ഈ ലോകത്തും മരണാനന്തര ലോകത്തും വിജയിക്കാൻ സാധിക്കുകയുള്ളൂ. കുടുംബത്തെ ചേർത്തുപിടിച്ച് വിശുദ്ധ റമദാനെ വരവേൽക്കാനും ആരാധനകൾ വർധിപ്പിക്കാനും അതിലൂടെ മനസ്സിനെ ശുദ്ധീകരിക്കാനും ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയിദ്ദീൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷാനവാസ് സ്വാഗതവും സെക്രട്ടറി ഫാറൂഖ് വി.പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

