തുണയായി വെൽകെയർ സന്ദർശന വിസയിലെത്തി പ്രയാസത്തിലകപ്പെട്ട കുടുംബം നാടണഞ്ഞു
text_fieldsപ്രവാസി വെൽഫെയർ ഉപാധ്യക്ഷൻ ഷാഹുൽ വെന്നിയൂരിൽ നിന്നും യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും സ്വീകരിക്കുന്ന പ്രവാസി മിത്ര എക്സിക്യൂട്ടിവ് അംഗങ്ങൾ
മനാമ: മെച്ചപ്പെട്ട ഭാവിയും ഒരുമിച്ചുള്ള കുടുംബ ജീവിതവും മോഹിച്ചു പ്രവാസ സ്വപ്നങ്ങളുമായി സന്ദർശന വിസയിലെത്തി പ്രയാസത്തിലകപ്പെട്ട കുടുംബത്തിന് നാടണയാൻ കൈകോർത്ത് പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ ടീം വെൽകെയർ. ബിരുദധാരിയായ വീട്ടമ്മയും കുഞ്ഞും നല്ലൊരു ജോലി ലഭിച്ചാൽ ഭാവി ജീവിതം സുരക്ഷിതമാക്കാം എന്ന പ്രതീക്ഷയിലാണ് ബഹ്റൈനിൽ സന്ദർശക വിസയിൽ വിമാനം ഇറങ്ങിയത്. പക്ഷേ വിസ നിയമങ്ങളുടെ കണിശത മൂലം പ്രതീക്ഷകൾ തെറ്റി. ബഹ്റൈനിലെ ജീവിതവും നാട്ടിലേക്കുള്ള തിരിച്ചു പോക്കും ചോദ്യചിഹ്നമായ സന്ദർഭത്തിൽ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ ടീം വെൽകെയർ ഉദാരമതികളുടെ സഹായത്തോടെ നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാ ടിക്കറ്റ് നൽകിയപ്പോൾ പ്രവാസി മിത്ര ഗൾഫ് കിറ്റ് നൽകി.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കുടുംബത്തിന്റെ പ്രയാസ രഹിത മടക്കയാത്രക്ക് നേതൃത്വം നൽകിയ ഷിജിന ആഷിക്, ബഷീർ വൈക്കിലശ്ശേരി, ഹാഷിം തുടങ്ങിയ ടീം വെൽകെയർ അംഗങ്ങൾക്കും ഗൾഫ് കിറ്റ് നൽകിയ പ്രവാസി മിതക്കും മറ്റ് ഉദാരമതികൾക്കും പ്രവാസി വെൽഫെയറിന്റെയും ടീം വെൽകെയറിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

