കനത്ത ചൂടിന് വെൽകെയറിന്റെ ശീതള സ്പർശം; തൊഴിലാളികൾക്ക് പഴവർഗങ്ങളും ജ്യൂസും വിതരണം ചെയ്തു
text_fieldsവെൽകെയർ പ്രവാസി ആശ്വാസ് 2025 വ്യവസായ പ്രമുഖൻ ഷംസുദ്ദീൻ പ്രകാശനം ചെയ്യുന്നു
മനാമ: കനത്ത വേനൽചൂടിൽ തൊഴിലെടുക്കുന്നവർക്ക് ആശ്വാസമായി പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിലെപോലെ വിതരണം ചെയ്തത്. വ്യത്യസ്ത സാമൂഹികസംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെൽകെയർ ഗഫൂൾ, മനാമ, സൽമാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളിൽ പഴക്കിറ്റുകൾ നൽകിയത്. ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വെൽകെയർ സേവനം വലിയ ആശ്വാസമായി.
വെൽകെയർ കോഓഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു. വെൽകെയർ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 36703663 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

