അടുപ്പുകൾ പുകയാൻ വെൽകെയർ കൂടെയുണ്ട്
text_fieldsമനാമ: കോവിഡ് -19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായവരെ സഹായിക്കുന്നത ിനായി സോഷ്യൽ വെൽഫെയർ അസോസിയേഷെൻറ സേവനവിഭാഗമായ വെൽകെയർ രംഗത്ത്. പല സ്ഥാപനങ്ങ ളും ജീവനക്കാരെ കുറക്കുകയോ അവധി നൽകുകയോ ചെയ്യുകയാണ്. ചെറുകിട തൊഴില്‍ സ്ഥാപനങ്ങ ളും അവിടങ്ങളിലെ തൊഴിലാളികളും സ്വയംതൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഇങ്ങനെയുള്ളവർക്ക് ഭക്ഷണവും അഭയവും നൽകുകയാണ് വെൽകെയർ ചെയ്തുവരുന്നത്.
വെൽകെയർ ഹെൽപ് െഡസ്ക്കിലേക്ക് വിളിക്കുന്നവരെയും വളൻറിയർമാർ കണ്ടെത്തുന്നവരെയും സഹായിക്കുന്നുണ്ട്. അർഹരായവർക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ എത്തിച്ചു കൊടുക്കാനും പ്രവർത്തകർ രംഗത്തുണ്ട്. സർക്കാറിെൻറ സുരക്ഷ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കോവിഡ് ബോധവത്കരണം, മാനസിക സമ്മർദം നേരിടുന്നവർക്ക് വിദഗ്ധ കൗൺസിലർമാരുടെ സേവനം, ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തൽ എന്നിവയും വെൽകെയർ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍, തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് കിറ്റുകൾ എത്തിച്ചതായി വെൽകെയർ കൺവീനർ മജീദ് തണൽ പറഞ്ഞു.‘ഒരുമിച്ചുനിൽക്കാം അതിജയിക്കാം’ തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തുന്ന സാന്ത്വന പ്രവർത്തനത്തിന് സമൂഹത്തിലെ സുമനസ്സുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
വരുംദിവസങ്ങളിൽ വെൽകെയർ സേവനപ്രവര്‍ത്തനങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
