കുവൈത്തിൽ വാഹനപരിശോധനക്കിടെ ആയുധങ്ങളും മദ്യവും പിടികൂടി
text_fieldsകസ്റ്റംസ് പിടികൂടിയ വസ്തുക്കൾ
കുവൈത്ത് സിറ്റി: അബ്ദല്ലി അതിർത്തിയിൽ യാത്രക്കാരനിൽനിന്ന് തോക്കുകളും കത്തികളും ഇലക്ട്രിക് ഡിറ്റണേറ്ററുകളും മദ്യവും പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനത്തിനുള്ളിൽ ഒളിപ്പിച്ച ഇവ കുവൈത്ത് കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്. അബ്ദല്ലി ക്രോസിങ്ങിൽ വാഹനം കുവൈത്തിലേക്ക് കടക്കുന്നതിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ തോക്ക് കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിൽ 15 കുപ്പി മദ്യവും മറ്റു വസ്തുക്കളും കണ്ടെത്തി. നിയമനടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കളെയും യാത്രക്കാരനെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

