ഭരണഘടനയുടെ പ്രചാരകരായി മാറണം -ഒ.ഐ.സി.സി
text_fieldsബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം
മനാമ: റിപ്പബ്ലിക് ദിനാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും രാജ്യത്തെ പൗരന്മാർ ഭരണഘടനയുടെ പ്രാധാന്യം വരുന്ന തലമുറക്ക് പകർന്നുകൊടുക്കുവാനും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യമായ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആയിരിക്കണം ഓരോ ദേശസ്നേഹിയും എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, ബിജുപാൽ സി കെ, രാധാകൃഷ്ണൻ മാന്നാർ, ബൈജു ചെന്നിത്തല, കുഞ്ഞു മുഹമ്മദ്, ചന്ദ്രൻ വളയം, രവി പേരാമ്പ്ര, ജോബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

