വിദ്യാഭ്യാസ പുരോഗതിക്ക് സംഘടന മറന്ന് കൈകോർക്കണം - ഹാഷിം ബാഫഖി തങ്ങൾ
text_fieldsഐ.സി.എസ് ബഹ്റൈൻ സംഘടിപ്പിച്ച താജുൽ ഉലമ സ്വദഖത്തുല്ല ഓർ, ശംസുൽ ഉലമാ കീഴന ഓർ അനുസ്മരണം ഹാഷിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കേരള മുസ് ലിംകളുടെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയിൽ പ്രവാസികൾക്കുള്ള പങ്ക് അനിഷേധ്യമാണെന്നും നടപ്പിലാക്കിവരുന്ന സമന്വയ വിദ്യാഭ്യാസ പദ്ധതികൾക്കും പ്രവാസ ലോകത്തു നിന്നുള്ള സഹായഹസ്തങ്ങൾ എടുത്തു പറയേണ്ടതാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രസ്താവിച്ചു.
മതപഠനത്തിന് ഊന്നൽ നൽകുന്ന സമന്വയ വിദ്യാഭ്യാസ രീതി വിജയകരമായി മുന്നേറുകയാണെന്നും എന്നാൽ പ്രഗത്ഭരായ മുൻകാല പണ്ഡിതർക്ക് പിൻഗാമികളെ സൃഷ്ടിക്കുന്നതിൽ സമുദായം സഘടനാ സങ്കുചിതത്വമില്ലാതെ മുന്നേറണമെന്നും അദ്ദേഹം ഉണർത്തി. മുഹറക്ക് കെ.എം.സി.സി ഹാളിൽ ഐ.സി. എസ് ബഹ്റൈൻ സംഘടിപ്പിച്ച ശംസുൽ ഉലമ കീഴന ഓർ, താജുൽ ഉലമ സ്വദഖത്തുല്ല ഓർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലീം മുസ്ലിയാർ കീഴൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി.സി അബ്ദുല്ല മുസ്ലിയാർ, സഈദ് മുസ്ലിയാർ നരിക്കാട്ടേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി, ജമാൽ മുസ്ലിയാർ ഇളയടം, അബ്ദുറഹ്മാൻ മുസ്ലിയാർ മുയിപ്പോത്ത്,കരീം മാസ്റ്റർ എന്നിവർ ആശംസ പ്രഭാഷണം നടത്തി. സഅദ് ചാലപ്പുറം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

