‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ സംഗമം
text_fields‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബാംഗ് സാങ് തായ് റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകരടക്കം നിരവധിപേർ പങ്കെടുത്തു.
സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഇഫ്താർ സംഗമം കൺവീനർ ശാഹുൽ പാലക്കൽ സ്വാഗതമാശംസിച്ചു. മുഖ്യാതിഥി പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമായ ഡോ. അസിസ് മിതാടി മുഖ്യ പ്രഭാഷണം നടത്തി.
എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ റിവർ വെസ്റ്റ്, ഗ്ലോബൽ കൺവീനർ യൂസുഫ് അലി, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരായ ബഷീർ അമ്പലായി, ഗഫൂർ കൈപ്പമംഗലം, ഷുക്കൂർ പാടൂർ, റഫീഖ് അബ്ദുല്ല, കെ.ടി. സലീം, സയ്ദ് ഹനീഫ്, റഷീദ്, ബിനു, സുഗതൻ, രക്ഷാധികാരി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഷാജഹാൻ നന്ദി പറഞ്ഞു.

