‘വയനാടിന്റെ കണ്ണീരൊപ്പാൻ’; കെ.എം.സി.സി ബഹ്റൈൻ 25 ലക്ഷം രൂപ കൈമാറി
text_fields25 ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് എ. ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും കൈമാറുന്നു
മനാമ: ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമഗ്ര പുനരധിവാസ പദ്ധതിയുടെ ഫണ്ടിലേക്ക് കെ.എം.സി.സി ബഹ്റൈൻ നൽകുന്ന തുകയുടെ ആദ്യ ഗഡുവായി 25 ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് എ. ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും ചേർന്ന് കൈമാറി.
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഡോ. എം.കെ. മുനീർ, സി.ടി. അഹമ്മദലി, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയ മുസ് ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്. െ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടിൽപീടികയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ആഗസ്റ്റ് രണ്ടിന് പാണക്കാട് നടന്ന പ്രഖ്യാപനം ശേഷം ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ ആദ്യ ഗഡു കൈമാറാൻ കഴിഞ്ഞത് കെ.എം.സി.സി ബഹ്റൈൻ ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു. ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണ ആഹ്വാനം ജില്ല ഏരിയ മണ്ഡലം പ്രവർത്തകർ ഏറ്റെടുത്തതോടു കൂടിയാണ് സമയബന്ധിതമായി ഫണ്ടിന്റെ ആദ്യഘട്ടം പൂർത്തിയാക്കുവാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

