അണ്ടര്‍ വാട്ടര്‍ തീം പാർക്കിൽ പരീക്ഷണ നീന്തൽ ആരംഭിച്ചു
text_fieldsമനാമ: ലോകത്തെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കിലെ പരീക്ഷണ നീന്തല്‍ ആരംഭിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിച്ചതിെൻറ പശ്ചാത്തലത്തിലായിരുന്നു പരീക്ഷണം. ഡൈവിങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇത് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം അറിയിച്ചു.
വിപുലമായ സജ്ജീകരണങ്ങളുള്ളതും പാരിസ്ഥിതിക^സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണിതെന്നും അധികൃതർ വ്യക്തമാക്കി. പാർക്കിെൻറ മധ്യത്തിൽ 70 മീറ്റര്‍ നീളമുള്ള ബോയിങ് 747 വിമാനം 20^22 മീറ്റർ ആഴത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
കൃത്യമായ പരിസ്ഥിതി നിയമങ്ങൾ പാലിച്ചാണ് പദ്ധതിയുടെ പ്രവർത്തനം നടന്നതെന്ന് അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടർതീം പാർക്ക് പ്രവർത്തിക്കുക. രാജ്യത്തിെൻറ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും സംരക്ഷിക്കുന്ന തരത്തിലാണ് സംവിധാനം. 100,00 ചതുരശ്ര മീറ്ററാണ് പാർക്കിെൻറ വിസ്തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക് ഡൈവ് ചെയ്യുന്നതിനുള്ള പ്രേത്യക സ്ഥലങ്ങളുമുണ്ട്. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പാർക്കിെൻറ പ്രവർത്തനം മുന്നോട്ട് പോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
