ജലം, വൈദ്യുതി മ​ന്ത്രിയെ സന്ദർശിച്ചു

09:25 AM
03/08/2019
മ​ന്ത്രി ഡോ. അബ്​ദുൽ ഹുസൈൻ മിർസയെ എം.പി അഹ്​മദ്​ യൂസിഫ്​ അൽ ദിമിസ്​തനിയും യൂസിഫ്​ അബ്​ദുൽ കരീമും അടങ്ങുന്ന സംഘം സന്ദർശിച്ചപ്പോൾ

മനാമ: ജലം, വൈദ്യുതി മ​ന്ത്രി ഡോ. അബ്​ദുൽ ഹുസൈൻ മിർസയെ എം.പി അഹ്​മദ്​ യൂസിഫ്​ അൽ ദിമിസ്​തനി സന്ദർശിച്ചു. നോർത്തേൺ ഗവർണ്ണറേറ്റ്​ ഏരിയയിലെ കാർഷിക സ്ഥലങ്ങളുടെ ഉടമകളുടെ പ്രതിനിധി യൂസിഫ്​ അബ്​ദുൽ കരീമും മറ്റ്​ പ്രമുഖരും ഒപ്പമുണ്ടായിരുന്നു. ഹമലയിലെ കന്നുകാലി വളർത്തലുമായി ബന്​ധപ്പെട്ട്​ വൈദ്യുതി, ജല സേവനങ്ങൾ സംബന്​ധിച്ച​ുള്ള കാര്യങ്ങൾ മന്ത്രിക്ക്​ മുന്നിൽ സന്ദർശകർ അവതരിപ്പിച്ചു.

പ്രദേശത്തെ വെളിച്ച സംവിധാനം ശക്തിപ്പെടുത്തുക, ഓരോ കാർഷിക സ്ഥലത്തിനും സമീപമുള്ള വൈദ്യുതി മീറ്ററുകൾ വീണ്ടും ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും അവർ മന്ത്രിയുടെ  ശ്രദ്ധയിൽപ്പെടുത്തി.  ജലം, വൈദ്യുതി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ജനങ്ങളെ തൃപ്തിപ്പെടുത്താനും ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നതായി മന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ ശ്രദ്ധിക്കുന്ന എം.പിയെ അദ്ദേഹം അഭിനന്ദിച്ചു. ആവശ്യങ്ങളിൽ പരിഹാരങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Loading...
COMMENTS