ശാസ്ത്രയാൻ സംഘത്തിന് ഊഷ്മള വരവേൽപ്പ്
text_fieldsശാസ്ത്രയാൻ - 2025 പരിപാടിയിൽ പങ്കെടുക്കാൻ ന്യുഡൽഹിയിൽ എത്തിച്ചേർന്ന വിദ്യാർഥികളും
രക്ഷിതാക്കളും
മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈനിൻ സംഘടിപ്പിച്ച പഠനയാത്രയായ ശാസ്ത്രയാൻ - 2025 പരിപാടിയിൽ പങ്കെടുക്കാൻ ന്യുഡൽഹിയിൽ എത്തിച്ചേർന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ന്യുഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജ്ഞാന ഭാരതി പ്രവർത്തകർ ഉൗഷ്മള വരവേൽപ്പ് നൽകി. വിജ്ഞാന ഭാരതി ഉത്തരേന്ത്യാ സംയോജകൻ ശ്രീപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രയാൻ സംഘത്തെ വരവേറ്റത്.
സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്ൈറൻ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം നടത്തിയ ശാസ്ത്രപ്രതിഭ പരീക്ഷ, ബഹ്റൈൻ സ്റ്റുഡന്റ്സ് ഇന്നവേഷൻ കോൺഗ്രസ് എന്നിവയിൽ ഉന്നത വിജയം നേടിയ ശാസ്ത്ര പ്രതിഭകളായ 20 വിദ്യാർഥികളാണ് ശാസ്ത്രയാൻ സംഘത്തിലുള്ളത് . ന്യൂഡൽഹിയിലെ ലോകപ്രസിദ്ധ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളായ ബ്രഹ്മോസ് എയ്റോസ്പേസ്, ഇന്റർനാഷനൽ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ്, സോളിഡ് സ്റ്റേറ് ഫിസിക്സ് ലാബ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സംഘം സന്ദർശിക്കും.
മാത്രമല്ല ഈ സ്ഥാപനങ്ങളിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച, അഭിമുഖ സംഭാഷണം, സംശയ നിവാരണം എന്നിവക്കുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും. ശാസ്ത്രരംഗത്ത് തുടർപഠനത്തിനാവശ്യമായ മാർഗനിർദേശങ്ങളും വിദ്യാർഥികൾക്ക് ലഭിക്കും. സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്ൈറൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീൺ, നിതാ പ്രശാന്ത് എന്നിവരും ശാസ്ത്രയാൻ സംഘത്തോടൊപ്പമുണ്ട്. ശാസ്ത്രയാൻ സംഘത്തിനാവശ്യമായ മുഴുവൻ സാങ്കേതിക സഹായവും ചെയ്യുന്നത് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജ്ഞാന ഭാരതി എന്ന ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

