പ്രമുഖ വാഗ്‌മി സലാഹുദ്ദീൻ ചുഴലിക്ക് ബഹ്‌റൈനിൽ സ്വീകരണം
text_fieldsസലാഹുദ്ദീൻ ചുഴലിക്ക് എയർപോർട്ടിൽ നൽകിയ സ്വീകരണം
മനാമ: ബഹ്‌റൈനിൽ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എത്തിച്ചേർന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സലാഹുദ്ധീൻ ചുഴലിക്ക് എയർപോർട്ടിൽ സ്വീകരണം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം, ഷെയ്ഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്. ഇരു സെൻ്ററുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ വിജ്ഞാന പ്രബോധന സാംസ്കാരിക പരിപാടികളിൽ അദ്ദേഹം വരുംദിവസങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കും.
വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ അൽ ഫുർഖാൻ സെന്റർ, ശൈഖ ഹെസ്സ ഇസ്‌ലാമിക് സെൻ്റർ മലയാള വിഭാഗം പ്രവർത്തകരായ മനാഫ് സി.കെ (ജനറൽ സെക്രട്ടറി), അബ്ദുൾ ബാസിത്ത് അനാറത്ത് ( യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാനിദ് (ഫൈനാൻസ് സെക്രട്ടറി), ഇല്യാസ് കക്കയം (കമ്യൂണിറ്റി വിങ്ങ്) എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്ന വിവിധ പൊതുപരിപാടികളുടെ വിശദവിവരങ്ങൾ സംഘാടകർ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

