‘വാങ്മയം’ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
text_fieldsനീതു കുറ്റിമാക്കൽ, ജിത ലക്ഷ്മി, ഹരിത എസ്.ബി, മഞ്ജു അനിൽകുമാർ, ദിവ്യ പ്രഭാത്, രജീഷ്
രാജൻ, ബിൻസി ഭാസ്കർ,, അശ്വതി പി, സുജീഷ് സുരേന്ദ്രൻ, ഗോപകുമാർ വി.കെ, ലീബ രാജേഷ്, ഷീജ വീരമണി, കൃഷ്ണപ്രിയ
സുദീപ്, ലത മണികണ്ഠൻ
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ‘വാങ്മയം’ കാവ്യാലാപന മത്സരം പ്രാഥമിക റൗണ്ട് ഫലം പ്രഖ്യാപിച്ചു.
ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് മത്സരാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. നീതു കുറ്റിമാക്കൽ (ബംഗളൂരു വെസ്റ്റ്, കർണാടക ചാപ്റ്റർ), ജിത ലക്ഷ്മി (ഒമാൻ ചാപ്റ്റർ), ഹരിത.എസ്.ബി (കർണാടക ചാപ്റ്റർ), മഞ്ജു അനിൽകുമാർ (തമിഴ്നാട് ചാപ്റ്റർ), ദിവ്യ പ്രഭാത് (കർണാടക ചാപ്റ്റർ), രജീഷ് രാജൻ (ഖത്തർ ചാപ്റ്റർ), ബിൻസി ഭാസ്കർ (ഗോവ ചാപ്റ്റർ), അശ്വതി പി (മൈസൂരു, കർണാടക ചാപ്റ്റർ), സുജീഷ് സുരേന്ദ്രൻ(ദുബൈ ചാപ്റ്റർ), ഗോപകുമാർ വി.കെ (തമിഴ്നാട് ചാപ്റ്റർ) എന്നിവരാണ് ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ ലോകരാജ്യങ്ങളിലെ മലയാളം മിഷൻ ചാപ്റ്ററുകളിൽനിന്ന് നൂറിലധികം അധ്യാപകരാണ് മത്സരത്തിൽ പങ്കെടുത്തത്. സംഘാടകരെന്ന നിലയിൽ ബഹ്റൈൻ ചാപ്റ്ററിലെ അധ്യാപകർ ആഗോള മത്സരത്തിൽ പങ്കെടുത്തിരുന്നില്ല.
അവർക്കായി ചാപ്റ്റർതലത്തിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഫലവും പ്രഖ്യാപിച്ചു.
ചാപ്റ്റർ തല മത്സരത്തിൽ ലീബ രാജേഷ് (ബി.കെ.എസ് പാഠശാല) ഒന്നാം സ്ഥാനവും ഷീജവീരമണി (ബി.കെ.എസ് പാഠശാല) രണ്ടാം സ്ഥാനവും കൃഷ്ണപ്രിയ സുദീപ്(യുണിറ്റി ബഹ്റൈൻ പാഠശാല), ലത മണികണ്ഠൻ (ബി.കെ.എസ് പാഠശാല) എന്നിവർ മൂന്നാം സ്ഥാനവും നേടി.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയാണ് ഫലപ്രഖ്യാപനം നടത്തിയത്.
ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ്, ചാപ്റ്റർ കോർഡിനേറ്റർ രജിത അനി, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 30ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ഫൈനൽ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

