'വോക്ക് വിത്ത് ഷിഫാ' പ്രമേഹരോഗ ബോധവത്കരണ പരിപാടി 28ന്
text_fieldsമനാമ: പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കൽ കമ്പനി മെഗാ ജനകീയ ആരോഗ്യപരിപാടി സംഘടിപ്പിക്കുന്നു. 'വോക്ക് വിത്ത് ഷിഫാ' എന്ന് പേരിട്ട പരിപാടി നവംബര്‍ 28ന് വൈകീട്ട് മൂന്നു മുതല്‍ ഏഴുവരെ സീഫിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ നടക്കും.
വാക്കത്തോണ്‍, സൂംബാ എയ്റോബിക് വ്യായാമം, വിവിധ കായിക, ശാരീരികക്ഷമത മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. ആരോഗ്യപൂര്‍ണമായ നാളേക്കായി കൈകോര്‍ക്കുക എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. പുഷ് അപ്പ്, പുള്‍ അപ്പ്, സിറ്റ്അപ്പ്, ജമ്പ് റോപ് സ്പീഡ്, ഫുട്ബാള്‍ ഷൂട്ടൗട്ട് തുടങ്ങിയ ഇനങ്ങളിലാണ് കായിക, ശാരീരികക്ഷമത മത്സരങ്ങള്‍ നടക്കുക. കോണ്‍ ഗാതറിങ്, ത്രീ ലെഗ്ഡ് റേസ് തുടങ്ങി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി രസകരമായ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരവിജയികള്‍ക്ക് ആകര്‍ഷകവും വൈവിധ്യമാർന്നതുമായ സമ്മാനങ്ങളും നല്‍കും. വേദിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്കായിരിക്കും ടി ഷര്‍ട്ട്, തൊപ്പി, മെഡല്‍ എന്നിവ അടങ്ങിയ സൗജന്യ കിറ്റ് ലഭിക്കുക. വൈകീട്ട് മൂന്നിന് രജിസ്ട്രേഷന് ആരംഭിക്കും. നാലിനാണ് വാക്കത്തോണ്‍.
ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യം. ആരോഗ്യകരമായ ഒരു സമൂഹത്തിനായി ഷിഫാ അല്‍ ജസീറ നടത്തുന്ന ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കുചേരണമെന്ന് മാനേജ്മെന്റ് അഭ്യർഥിച്ചു. രജിസ്ട്രേഷന് https://forms.gle/DYgvFwD4igyxAF7W8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

