ഡബ്ല്യു.എം.സി കേരളപ്പിറവി ആഘോഷം
text_fieldsവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിൽ നിന്ന്
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു.
ബഹ്റൈനിലെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ പെങ്കടുത്തു. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡൻറ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ േഗ്ലാബല്‍ രക്ഷാധികാരി സോമന് ബേബി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂര്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, ഇന്ത്യന്‍ ക്ലബ് ആക്ടിങ് പ്രസിഡൻറ് സാനിപോള്‍, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി. സലീം, യു.കെ. അനില്‍, സയ്യിദ് ഹനീഫ്, കോഴിക്കോട് പ്രവാസി അസോസിയേഷന് പ്രസിഡൻറ് ജോണി താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.
ഇ.എ. സലീം മുഖ്യപ്രഭാഷണം നടത്തി. ജോ. സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു. പ്രർഥനാ രാജ് ഗാനസദ്യ അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ക്ക് വൈസ് ചെയര്മാന് മണികുട്ടന്, വൈസ് പ്രസിഡൻറുമാരായ ലീബ രാജേഷ്, ജസ്റ്റിന് ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് നടത്തിയ കുടുംബസംഗമത്തില്‍ വനിത വിഭാഗം പ്രസിഡൻറ് സന്ധ്യാ രാജേഷ്, ട്രഷറര്‍ ദീപ ദിലീഫ്, ജെനി ജെസ്റ്റിന്, യൂസുഫ് സയ്യിദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

