വി.എസ് പാവപ്പെട്ടവരുടെ പടത്തലവൻ
text_fieldsമനോജ് മയ്യന്നൂർ വി.എസിനൊപ്പം
വിപ്ലവകേരളത്തിന്റെ സമരസൂര്യനും പാവങ്ങളുടെ പടത്തലവനും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപുകളുടെയും ജനകീയ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ.ബഹ്റൈനിൽ പല സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും പ്രത്യേകിച്ച് വിസിറ്റ് വിസയിലും വീട്ടുജോലിക്കാരുടെ വിസയിലും പാവപ്പെട്ട മലയാളി സ്ത്രീകളെ ബഹ്റൈനെലെത്തിച്ച് വ്യഭിചാര പ്രവർത്തനം നടത്തുന്നവർക്കെതിരെയുള്ള സംഘടനയുടെ ഗൾഫ് മേഖല കൺവീനറായി പ്രവർത്തിക്കുന്ന സമയത്ത് നിരവധി പരാതികൾ നേരിട്ട് വി.എസിന് കൊടുക്കുകയും ബഹ്റൈൻ ഇന്ത്യൻ എംബസി വഴി അവയിൽ പലതും അദ്ദേഹം ഇടപെട്ട് പരിഹരിച്ചതും മറ്റാർക്കും കഴിയാത്ത കാര്യങ്ങളായിരുന്നു. ജനകീയതയുടെ ആ ആൾരൂപം ഇനി ഇല്ലെന്നത് ഓരോ മലയാളിക്കും നികത്താനാവാത്ത നഷ്ടമാണ്. വി.എസ് ഒരു അണയാത്ത കൈത്തിരിയായി ജനമനസ്സുകളിൽ തെളിഞ്ഞു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

