രാജ്യസേവനത്തിന് കൈകോർക്കാം: ബഹ്‌റൈനിൽ സന്നദ്ധസേവനത്തിന് അവസരം
text_fieldsമനാമ: ബഹ്‌റൈന് നേരെയുണ്ടാകുന്ന വിദേശ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ദേശീയ നീക്കങ്ങളുടെ ഭാഗമായി സന്നദ്ധപ്രവർത്തകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ വോളന്റിയർ പ്ലാറ്റ്‌ഫോമാണ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി ഈ അവസരം ഒരുക്കിയിരിക്കുന്നത്.
ആരോഗ്യം, എൻജിനീയറിങ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, നിരീക്ഷണ ചുമതലകൾ എന്നീ മേഖലകളിലാണ് സന്നദ്ധപ്രവർത്തകരെ ആവശ്യപ്പെടുന്നത്.
ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും ഔദ്യോഗിക പോർട്ടൽ volunteer.gov.bh വഴി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഓരോ മേഖലയിലെയും പ്രത്യേക ആവശ്യകതകൾക്കനുസരിച്ച് അധികൃതർ അപേക്ഷകരെ നേരിട്ട് ബന്ധപ്പെടും. സംഘടിതവും ഫലപ്രദവുമായ രീതിയിൽ ദേശീയ സേവനങ്ങളിൽ ഏർപ്പെടാൻ ഇത് സഹായിക്കും.
രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും സമൂഹത്തിലെ ഐക്യദാർഢ്യം ശക്തിപ്പെടുത്താനുമുള്ള ഈ ആഹ്വാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് പ്ലാറ്റ്‌ഫോം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

