വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsവോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന്
മനാമ: ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന പേരിൽ വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടിയിൽ അനുഷ്മ പ്രശോഭു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ആയിഷ സ്വാഗതം ആശംസിച്ചു.
പ്രശസ്ത ആർട്ട് ഡയറക്ടർ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവർത്തകയും കൂടിയായ ജിൽഷ അരുൺ, ബഹ്റൈനിലെ അറിയപ്പെടുന്ന മജീഷ്യനും സംഘാടകനും കൂടിയായ അശോക് ശ്രീശൈലം, വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ. കുര്യൻ, വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടിവ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
പരിപാടിയിൽ പങ്കെടുത്തവർ
ചിത്രരചന മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. തുടർച്ചയായ രണ്ടാം വർഷമാണ് വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ പ്രോഗ്രാം കൺവീനേഴ്സ് സന്ധ്യ, പ്രിയങ്ക മണികണ്ഠൻ എന്നിവരെ വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

