വോയ്സ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സംഗമം
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ ഇഫ്താർ സംഗമം ഒരുക്കി. ലേഡീസ് വിങ് പ്രസിഡന്റ് അനുഷ്മ പ്രശോഭ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗി വിഷ്ണു സ്വാഗതം പറഞ്ഞു. അൻവർ നിലമ്പൂർ റമദാൻ സന്ദേശം നൽകി.
വി.ഒ.ടി പ്രസിഡന്റ് പ്രമോദ് മോഹൻ, ജനറൽ സെക്രട്ടറി സരിത വിനോജ്, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മുഹമ്മദ് സൽമാൻ, എ.പി. അബ്ദുൽസലാം, മറ്റു അസോസിയേഷൻ അംഗങ്ങളായ ദീപക് തണൽ, ജയേഷ്, ഷീലു വർഗീസ്, സിജി തോമസ്, ജി.പി. വിഷ്ണു, ജോൺ വർഗീസ്, പ്രിൻസി അജി, ഫൈസൽ ഖാൻ എന്നിവർ സംസാരിച്ചു. ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശില്പ പ്രിജിലാൽ, ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ലേഡീസ് വിങ് ജോയന്റ് സെക്രട്ടറി നീതു കിഷോർ നന്ദി പറഞ്ഞു.

