വോയ്സ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ മജ്ലിസ്
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ മജ്ലിസിൽനിന്ന്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ മജ്ലിസ് 2024 സംഘടിപ്പിച്ചു. ട്യൂബ്ലി ഫാത്തിമ കാനൂ ഹാളിൽ നടന്ന ഇഫ്താർ മജ്ലിസിൽ വി.ഒ.ടി പ്രസിഡന്റ് സിബി കുര്യൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, കോഴിക്കോട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ലൈറ്റ് ഓഫ് കൈൻഡ്നെസ് ഫൗണ്ടർ സയ്ദ് ഹനീഫ്, പ്രദീപ് പുറവങ്കര, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ജവാദ് വക്കം, സാമൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, നൈന മുഹമ്മദ് ഷാഫി, ദീപക് തണൽ, എന്നിവർ പങ്കെടുത്തു. വി.ഒ.ടി സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു. സുമയ്യ സിബിൻ ഇഫ്താർ സന്ദേശം നൽകി.
ഇഫ്താർ മജ്ലിസ് 2024 കമ്മിറ്റി കൺവീനർ മുനീർ, കോഓഡിനേറ്റർ സിനോജ്, എക്സി.കമ്മിറ്റി, ലേഡീസ് വിങ് എന്നിവർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

