വോയ്സ് ഓഫ് ട്രിവാൻഡ്രം ‘ദിൽസേ-3’ ശ്രദ്ധേയമായി
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ‘ദിൽസേ-3’ പരിപാടിയിൽനിന്ന്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം വനിതാവിഭാഗം കെ.സി.എ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ദിൽസേ-3 ശ്രദ്ധേയമായി.
കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷതവഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ്, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി, ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ കാർത്തു സച്ചിൻ ദേവ്, സുമൻ, അശോക് ശ്രീശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. നൂറിൽപരം കുട്ടികൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

