വോയ്സ് ഓഫ് ട്രിവാൻഡ്രം ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം ഓണാഘോഷം
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ഇന്ത്യൻ ക്ലബിൽവെച്ച് ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനുഷ്മ പ്രശോഭ് സ്വാഗതം പറഞ്ഞു.
അലാ ഷഫീഇ മുഖ്യാതിഥിയായും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഐ.സി.ആർ എഫ് അംഗം കെ.ടി. സലീം എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു. നൈന മുഹമ്മദ് ഷാഫി, ഷെമിലി പി. ജോൺ, അബ്ദുൽ സലാം എന്നിവർ അതിഥികളായി പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂരിനെ ചടങ്ങിൽ ആദരിച്ചു. വോയ്സ് ഓഫ് ട്രിവാൻഡ്രം മ്യൂസിക് ബാൻഡിന്റെ ഓദ്യോഗിക ഉദ്ഘാടനവും നടന്നു. കൂടാതെ, കുട്ടികളുടെ കലാപ്രകടനങ്ങളും ഏകാംഗ നാടകവും ആരവം ബാൻഡിന്റെ സംഗീതവിരുന്നും നടന്നു. കൈകൊട്ടിക്കളി ആകർഷണീയമായിരുന്നു. വി.ഒ.ടി ഭാരവാഹികൾ, എക്സിക്യൂട്ടിവ്, കൺവീനർമാർ, മെംബർമാർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഇഷിക പ്രദീപ് പ്രോഗ്രാം അവതാരകയായി. പ്രോഗ്രാം കൺവീനർ അനുഷ്മ പ്രശോഭ് നന്ദി പറഞ്ഞു.

