വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ കമ്മിറ്റി കായികദിനം
text_fieldsവോയ്സ് ഓഫ് മാമ്പ ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിച്ച കായികദിനത്തിൽനിന്ന്
മനാമ: കായികദിനം സംഘടിപ്പിച്ച് വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ കമ്മിറ്റി. എക്സിക്യൂട്ടിവ് അംഗമായ നൗഫൽ ചെട്ടിയാരത്തിന്റെ അധ്യക്ഷതയിൽ ബുർഹാമ ഫീൽഡിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥി നജീബ് കടലായി ഉദ്ഘാടനം നിർവഹിച്ചു. അതിഥികളായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര എന്നിവർ സംബന്ധിച്ചു.
കൂട്ടായ്മയിലെ അംഗങ്ങൾക്കുവേണ്ടി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ജഴ്സി പ്രകാശനം മൂസക്കുട്ടി ഹാജി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശരീഫിന് നൽകി നിർവഹിച്ചു. എക്സിക്യൂട്ടിവ് അംഗം ബഷീർ കേളോത്ത്, അബ്ദുൽ ഖാദർ, ശിഹാബ് സ്റ്റീൽ ഫോഴ്സ്, മുഹമ്മദ് അലിഫ് എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഇക്ബാൽ, ഷഹീദ്, വഹീദ്, ഹാരിസ്, ശരീഫ്, തസ്ലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിറാജ് മാമ്പ സ്വാഗതവും ശറഫുദ്ദീൻ തൈവളപ്പിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

