Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ് മാ​മ്പ...

വോ​യ്‌​സ് ഓ​ഫ് മാ​മ്പ ബ​ഹ്‌​റൈ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് മാ​മ്പ ബ​ഹ്‌​റൈ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് മാ​മ്പ ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: വോ​യ്‌​സ് മാ​മ്പ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്​​തു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ഡ്​​മി​നും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ റ​ഊ​ഫ് അ​ബ്​​ദു​ൽ കാ​ദ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സ്പോ​ർ​ട്​​സ്​ വി​ഭാ​ഗ​മാ​യ മാ​മ്പ ച​ല​ഞ്ചേ​ഴ്​​സി​െൻറ മാ​നേ​ജ്‍മെൻറ്​ പ്ര​തി​നി​ധി ഫ​സീ​ൽ, ഫൈ​സ​ൽ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. 2021 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു​ൽ ഖാ​ദ​ർ കേ​ളോ​ത്ത്, വാ​ഹീ​ദ് തൈ​ക്ക​ണ്ടി, സി​റാ​ജ് മ​ഹ​മൂ​ദ്, നൗ​ഫ​ൽ ചേ​ട്ടി​യാ​ര​ത്, ശി​ഹാ​ബ് കാ​വി​ന്മൂ​ല, റ​ഫീ​ഖ് മൂ​ല​യി​ൽ, റ​യീ​സ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ അ​ബ്​​ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും ഷ​ഹീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story