വോയ്സ് ഓഫ് ബഹ്റൈൻ ‘ഓണം പൊന്നോണം’
text_fieldsവോയ്സ് ഓഫ് ബഹ്റൈൻ ഓണാഘോഷം
മനാമ: വോയ്സ് ഓഫ് ബഹ്റൈൻ ‘ഓണം പൊന്നോണം’ ആഘോഷിച്ചു. മാഹൂസിലെ മെക്കാഡിസ് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടി വോയ്സ് ഓഫ് ബഹ്റൈൻ വനിത വിഭാഗം അംഗങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രസിഡന്റ് ഷിജിൻ അറുമാടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ പ്രവീൺകുമാർ, സെക്രട്ടറി ശർമൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
അമൃത അമ്പിളിയും ജാൻവിക പ്രവീണും നൃത്തം അവതരിപ്പിച്ചു. കലാഭവൻ രാജാറാമിന്റെ ഗാനമേളയും പുല്ലാങ്കുഴൽ കച്ചേരിയും നടന്നു. ഷാജി സെബാസ്റ്റ്യനും രാജേഷും ചേർന്ന് ആലപിച്ച ഗാനങ്ങളും ആഘോഷത്തിനു മിഴിവുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

