Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ‘സ്നേ​ഹ​യാ​ത്ര’ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചപ്പോൾ

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. സ്നേ​ഹ​യാ​ത്ര എ​ന്ന പേ​രി​ൽ ബു​സൈ​ത്തീ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ ബ​ഹ്‌​റൈ​നി​ലെ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ എ​ട്ട് ഏ​രി​യ ക​മ്മി​റ്റി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്ക് സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ സ്നേ​ഹ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

മ​നാ​മ ഏ​രി​യ തി​ര​ഞ്ഞെ​ടു​ത്ത ഖ​ദീ​ജ മു​ഹ​മ്മ​ദ്, മേ​രി അ​മ്മി​ണി എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി ഡോ.​പി.​വി. ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി എ​ന്നി​വ​ർ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്നേ​ഹ​സ​മ്മാ​നം കൈ​മാ​റി.

സ്നേ​ഹ​യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ഐ.​സി.​ആ​ർ.​എ​ഫ് സ്ഥി​രാം​ഗ​മാ​യ അ​ജ​യ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. യാ​ത്ര ബു​സൈ​ത്തീ​നി​ൽ എ​ത്തി​യ​പ്പോ​ൾ മു​ഹ​റ​ഖ് ഏ​രി​യ തി​ര​ഞ്ഞെ​ടു​ത്ത മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​നെ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് സി​ബി​ൻ സ​ലിം ആ​ദ​രി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ന​സ് റ​ഹിം സ്നേ​ഹ സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്‌​തു.

തു​ട​ർ​ന്ന് റി​ഫാ, സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ അ​ത​ത് ഏ​രി​യ​ക​ളി​ൽ സ്നേ​ഹ​യാ​ത്ര എ​ത്തി ആ​ദ​രി​ച്ചു. സു​ധാ​ക​ര​ൻ, രാ​ജേ​ന്ദ്ര​ൻ, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് റി​ഫാ, ആ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​െ​വ​ച്ച് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജി​നു കൃ​ഷ്‌​ണ​ൻ, ദീ​പ​ക് ത​ണ​ൽ, ബോ​ണി മു​ള​പ്പാ​മ്പ​ള്ളി, സ​നി​ൽ വ​ള്ളി​കു​ന്നം, അ​ജി​ത് കു​മാ​ർ, ലി​ബി​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ ആ​ദ​ര​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

സ്നേ​ഹ​യാ​ത്ര​യു​ടെ സ​മാ​പ​നം ഹ​മ​ദ് ടൗ​ണി​ലെ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന്റെ ഹാ​ളി​ൽ ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി അ​നി​ൽ യു.​കെ, ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് പ്യാ​രി​ലാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​ത്ത​വ​രെ ആ​ദ​രി​ച്ചു.

രാ​ധാ​കൃ​ഷ്‌​ണ​ൻ ച​ന്ദ്രാം​ഗ​ദ​നെ പ്ര​സി​ഡ​ന്‍റ് സി​ബി​ൻ സ​ലീ​മും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി​യും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ഷാ​ഹു പ​ത്മ​നാ​ഭ​നെ സ്നേ​ഹ​യാ​ത്ര​യു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ഷി നെ​ടു​വേ​ലി​ലും സ​ന്തോ​ഷ് ബാ​ബു​വും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ലേ​ഡീ​സ് വി​ങ്ങ് കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സ് ആ​യ ര​ശ്‌​മി അ​നൂ​പ്, ഷൈ​ല​ജ അ​നി​യ​ൻ, ആ​ശ സെ​ഹ്റ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

ഗോ​കു​ൽ കൃ​ഷ്‌​ണ​ൻ, അ​ൻ​ഷാ​ദ് റ​ഹിം, ബി​ജു കെ.​കെ, സോ​ജി ചാ​ക്കോ, പ്ര​സ​ന്ന​കു​മാ​ർ, ഗി​രീ​ഷ് ബാ​ബു, അ​ന​ന്തു സി.​ആ​ർ, അ​രു​ൺ ര​ത്നാ​ക​ര​ൻ, അ​നൂ​പ് ശ​ശി​കു​മാ​ർ, ആ​ദി പ്ര​കാ​ശ് എ​ന്നി​വ​ർ വി​വി​ധ ഏ​രി​യ​ക​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വ​നി​താ​വി​ഭാ​ഗം അം​ഗ​ങ്ങ​ൾ, മു​ഹ​റ​ഖ്, മ​നാ​മ, ഗു​ദൈ​ബി​യ, ഉ​മ്മ​ൽ ഹ​സ്സം, സ​ൽ​മാ​ബാ​ദ്‌, റി​ഫ, ഹ​മ​ദ് ടൗ​ൺ ഏ​രി​യ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ ഏ​രി​യ​ക​ളി​ൽ സ്നേ​ഹ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. സ്നേ​ഹ​യാ​ത്ര വ​ൻ​വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​രോ​ടും ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ഷി നെ​ടു​വേ​ലി​ലും സ​ന്തോ​ഷ് ബാ​ബു​വും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsVoice of AlleppeySnehayatra
News Summary - Voice of Alleppey's Snehayatra gets attention
Next Story