വോയ്സ് ഓഫ് ആലപ്പി വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി വനിതാ വിഭാഗം വിന്റർ ക്യാമ്പിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്നു.ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറിലധികം പേർ പങ്കെടുത്തു. രാത്രി എട്ടിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾക്കൊപ്പം, രസകരമായ മത്സരങ്ങളും ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, കോഓഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ആതിര ധനേഷ്, നിസ്സി ശരത്, ബാഹിറ അനസ്, വീണ വൈശാഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

