വോയ്സ് ഓഫ് ആലപ്പി വനിത വിഭാഗം ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsവോയ്സ് ഓഫ് ആലപ്പിയുടെ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
‘അവൾക്കായ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. പ്രശസ്ത ഗൈനക്കോളജി ഡോ. ജാസ്മിൻ ശങ്കരനാരായണൻ ക്ലാസിന് നേതൃത്വം നൽകി. ശേഷം നടന്ന ഇന്ററാക്ഷൻ സെഷനിൽ ക്ലാസിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ വിശദമായ മറുപടി നൽകി. പങ്കെടുത്ത എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് വൗച്ചറുകളും ചോദ്യങ്ങൾ ചോദിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.
ക്ലാസിന് മുന്നോടിയായി നടന്ന പൊതുയോഗത്തിന് വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷനായി. എക്സിക്യൂട്ടിവ് അംഗം വീണ വൈശാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ ലേഡീസ് വിങ് കോഓഡിനേറ്റർ ആശ സെഹ്റ, അൽ ഹിലാൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് സഞ്ജു സനു എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടിവ് അംഗം ജീസ ജീമോൻ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ആതിര ധനേഷ്, ബാഹിറ അനസ്, നിസ്സി ശരത്, നന്ദന പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

