വോയ്സ് ഓഫ് ആലപ്പി ‘സ്നേഹക്കൂട്ട്’ സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി കുടുംബസംഗമം
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
‘സ്നേഹക്കൂട്ട്’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് ജോയന്റ് സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ വോയ്സ് ഓഫ് ആലപ്പിയുടെ നേട്ടങ്ങൾ ജനറൽ സെക്രട്ടറി ധനേഷ് മുരളി വിവരിച്ചു.
മെംബർഷിപ് വിതരണോദ്ഘാടനം വിശിഷ്ടാതിഥി ഗോപകുമാർ നിർവഹിച്ചു. വോയ്സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ എന്നിവർ ആശംസ നേർന്നു. ഏരിയ കോഓഡിനേറ്റർ സനിൽ പിള്ള നന്ദി പറഞ്ഞു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഏരിയ ഭാരവാഹികളായ സുമേഷ് കുമാർ, ഹരിദാസ് മാവേലിക്കര, സോണി ജോസഫ്, രമേഷ് രാമകൃഷ്ണൻ, രഞ്ജിത് വർഗീസ്, രാജേഷ് രാമചന്ദ്രൻ, ദിലീഷ് ബി. പിള്ള തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

