Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ബീ​ച്ച് ക്ലീ​ൻ​അ​പ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ബീ​ച്ച് ക്ലീ​ൻ​അ​പ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ബീ​ച്ച് ക്ലീ​ൻ​അ​പ് ഡ്രൈ​വി​ൽ​നി​ന്ന്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​ച്ച് ക്ലീ​ൻ​അ​പ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഈ ​ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ. നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും, മി​നി​സ്ട്രി ഓ​ഫ് ഇ​ന്റീ​രി​യ​റി​ന്റെ​യും അ​നു​മ​തി​യോ​ടെ ന​ൽ​കി​യ ബീ​ച്ചി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​പ്പി​ക​ൾ, മ​റ്റു മാ​ലി​ന്യം എ​ന്നി​വ ശേ​ഖ​രി​ച്ച് അ​വ അ​വി​ടെ​നി​ന്ന് നീ​ക്കം ചെ​യ്‌​തു. തു​ട​ർ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യു​മെ​ടു​ത്താ​ണ് പ​രി​പാ​ടി അ​വ​സാ​നി​ച്ച​ത്.

സ​ൽ​മാ​ബാ​ദ് ഏ​രി​യ സെ​ക്ര​ട്ട​റി വി​നേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് സ​ന്ദീ​പ് ശാ​ര​ങ്ങ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ട്ര​ഷ​റ​ർ ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജോ​യി​ൻ സെ​ക്ര​ട്ട​റി ജോ​ഷി നെ​ടു​വേ​ലി​ൽ ആ​ശം​സ നേ​ർ​ന്നു സം​സാ​രി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​ടം​വ​ലി ടീ​മി​നെ ച​ട​ങ്ങി​ൽ വെ​ച്ച് ആ​ദ​രി​ച്ചു. സ​ൽ​മാ​ബാ​ദ് ഏ​രി​യ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും ടീം ​കോ​ച്ച് പ്ര​സ​ന്ന​കു​മാ​ർ ടീ​മി​നു​വേ​ണ്ടി ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ജീ​ഷ് സു​ഗ​ത​ൻ ന​ന്ദി പ​റ​ഞ്ഞു. സ​ൽ​മാ​ബാ​ദ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​ന്ദു സി ​ആ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി ജി​ഷ്‌​ണു ദേ​വ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ന്ദ്ര​ൻ പി​ള്ള, പ്ര​വീ​ൺ കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, ബെ​ന്നി രാ​ജു, കൂ​ടാ​തെ ഉ​മേ​ഷ് ഉ​ത്ത​മ​ൻ, സോ​ബി കു​ട്ട​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Voice of Alleppey organizes beach cleanup drive
Next Story