വോയ്സ് ഓഫ് ആലപ്പി വിഷു - ഈസ്റ്റർ - ഈദ് ആഘോഷം സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി വിഷു -ഈസ്റ്റർ -ഈദ് ആഘോഷം
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി 'മേടനിലാവ് 2025'എന്ന പേരിൽ ഈ വർഷത്തെ വിഷു -ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു.സഗയ്യയിലെ അപ്പാപ്പൻസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി അലക്സ് ബേബി ഭദ്രദീപം കൊളുത്തി. 'മേടനിലാവ് 2025' ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദിയും പറഞ്ഞു.
ലോകകേരള സഭാംഗവും വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് മെമ്പറുമായ ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ നേർന്നു. വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെയും കുട്ടികളുടെയും വിധങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ മുഖ്യ ആകർഷണമായി. മേടനിലാവ് കൺവീനർ സന്തോഷ് ബാബു നേതൃത്വം നൽകി.അനുഷ സന്തോഷ് ബാബു, ഗിരീഷ് ബാബു എന്നിവർ അവതാരകരായി. വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എന്നിവർ പരിപാടികൾഏകോപിപ്പിച്ചു.

