വോയ്സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ 80ൽ പരം ആളുകൾ പങ്കെടുത്തു.
ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. ബഹ്റൈനിലെ ആതുര സേവന രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും വോയ്സ് ഓഫ് ആലപ്പി നൽകുന്ന നിസ്വാർഥമായ പ്രവർത്തങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു.
വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റുമാരായ വിനയചന്ദ്രൻ നായർ, അനസ് റഹിം, ലേഡീസ് വിങ് കോഓഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ കോഓഡിനേറ്റർ സനിൽ വള്ളികുന്നം നന്ദി അറിയിച്ചു. ഏരിയ ട്രഷറർ സുമേഷ് കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹരിദാസ് മാവേലിക്കര, സോണി ജോസഫ്, രമേശ് രാമകൃഷ്ണൻ, രാജേഷ് രാമചന്ദ്രൻ, അരുൺ രവീന്ദ്രക്കുറുപ്പ്, രഞ്ജിത് ചെന്നിത്തല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

