വോയ്സ് ഓഫ് ആലപ്പി ‘ബീറ്റ് ദി ഹീറ്റ്’ സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മിറ്റി ‘ബീറ്റ് ദി ഹീറ്റ്’ പരിപാടിയിൽനിന്ന്
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ‘ബീറ്റ് ദി ഹീറ്റ്’ സംഘടിപ്പിച്ചു. സൽമാബാദ് ഏരിയ കമ്മിറ്റി നേതൃത്വം കൊടുത്ത പരിപാടി, ദിൽമുനിയയിലെ അൽ അഹ്ലിയ കൺസ്ട്രക്ഷൻ സൈറ്റിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂടിനെ പ്രതിരോധിക്കാനായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാർഗങ്ങളും ഭക്ഷണരീതികളും വിവരിച്ചുകൊണ്ട് ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർ മുഹമ്മദ് അർസ്ലൻ ക്ലാസ് നയിച്ചു. തുടർന്ന്, പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ഫ്രൂട്ട് കിറ്റ്, ശീതള പാനീയം എന്നിവ വിതരണം ചെയ്തു.
വോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിങ് പ്രസിഡന്റ് സന്ദീപ് ശാരങ്ഗധരൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗം നിതിൻ ചെറിയാൻ, സജീഷ് സുഗതൻ, ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ ജിഷ്ണുദേവ്, രാജേന്ദ്രൻ പിള്ള, രഘുനാദ്, അവിനാഷ് അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാമിന് അവസരം നൽകിയ അൽ അഹ്ല്യ കമ്പനി സ്റ്റാഫിനും സൽമാബാദ് ഏരിയ ട്രഷറര്‍ അവിനാഷ് അരവിന്ദ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

