വോയ്സ് ഓഫ് ആലപ്പി മെംബേഴ്സ് നൈറ്റ്
text_fieldsവോയ്സ് ഓഫ് ആലപ്പി മെംബേഴ്സ് നൈറ്റിൽ നിന്ന്
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി മെംബേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനും ജോലിയിടങ്ങളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുമായിരുന്നു പരിപാടി. വിവിധ കലാപരിപാടികൾ, കളികൾ, ലൈവ് കുക്കിങ്, സ്വിമ്മിങ് പൂൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ അനുബന്ധമായി നടന്നു.
ടുബ്ലിയിലെ ലയാലി വില്ല പൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം അംഗങ്ങളും കുടുംബാഗങ്ങളും പങ്കെടുത്തു.
പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നതവിജയം കരസ്ഥമാക്കിയ വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വോയ്സ് ഓഫ് ആലപ്പി നടത്തിയ ബിരിയാണി ചലഞ്ചിൽ വിജയികളായവർക്കും സമ്മാനം നൽകി.
റിഫാ ഏരിയ കമ്മിറ്റി (ഏരിയാതല വിജയി), കെ.കെ. ബിജു (വ്യക്തിഗത വിജയി), സനിൽ വള്ളികുന്നം (വ്യക്തിഗത രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികൾ.
വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ബോണി മുളപ്പാംപള്ളി എന്നിവർ സംസാരിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയിലെ സജീവ അംഗവും ബഹ്റൈനിലെ പ്രശസ്ത സംഗീതാധ്യാപകനുമായ രാജാറാം വാദ്യോപകരണങ്ങളുടെ സഹായത്തോടെ നയിച്ച സംഗീതനിശ പരിപാടിക്ക് കൊഴുപ്പേകി.
മെംബേഴ്സ് നൈറ്റിന്റെ കോഓഡിനേഷൻ നിതിൻ ചെറിയാൻ, ഗോകുൽ കൃഷ്ണൻ എന്നിവർ നടത്തി.
കെ.കെ. ബിജു, സനിൽ വള്ളികുന്നം, സന്ദീപ് സാരംഗ്, സേതുബാലൻ, അജിത് കുമാർ, രതീഷ്, സന്തോഷ്, ജഗദീഷ് ശിവൻ, ബിനു, അനന്ദു, ബെന്നി തുടങ്ങി നിരവധിപേർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

