Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി -‘ല​ക്ഷ്യം 2026' ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി -‘ല​ക്ഷ്യം 2026 ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി 'ല​ക്ഷ്യം 2026' എ​ന്ന പേ​രി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള ദേ​ശീ​യ തൊ​ഴി​ൽ -ക​രി​യ​ർ കൗ​ൺ​സി​ലി​ങ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഫ്രീ ​വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. 45ൽ ​അ​ധി​കം കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഉ​പ​കാ​ര​പ്ര​ദ​മാ​യ ക്ലാ​സി​നൊ​പ്പം, കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന ചോ​ദ്യോ​ത്ത​ര സെ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു. പ​രീ​ക്ഷാ ഭ​യം എ​ങ്ങ​നെ മാ​റ്റാം, പ​രീ​ക്ഷ​യെ ധൈ​ര്യ​ത്തോ​ടെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം തു​ട​ങ്ങി​യ വി​വി​ധ സം​ശ​യ​ങ്ങ​ൾ​ക്കും ഭാ​വി ക​രി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കും വി​ശ​ദ​മാ​യ മ​റു​പ​ടി അ​ദ്ദേ​ഹം ന​ൽ​കി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സാ​യി​രു​ന്നു ഇ​ത്. ആ​ദ്യ വ​ർ​ഷം ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഐ.​പി.​എ​സ് ഉം ​ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള സ​ർ​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള ദേ​ശീ​യ തൊ​ഴി​ൽ-​ക​രി​യ​ർ കൗ​ൺ​സി​ലി​ങ് വി​ഭാ​ഗ​വു​മാ​ണ് ക്ലാ​സ് ന​യി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഗി​രീ​ഷ് കു​മാ​ർ പ്ര​വ​ർ​ത്തി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ചു​മ​ത​ല​ക​ൾ ദീ​പ​ക് ത​ണ​ൽ നി​ർ​വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി, ഏ​രി​യ ക​മ്മി​റ്റി, ലേ​ഡീ​സ് വി​ങ് എ​ന്നി​വ​രു​ടെ മി​ക​ച്ച പി​ന്തു​ണ​യോ​ടെ​യാ​ണ് പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ഭ​യ​മി​ല്ലാ​തെ നേ​രി​ടാ​നും ഭാ​വി സു​ന്ദ​ര​മാ​ക്കാ​നും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LakshyamCareer GuidanceorganizedVoice of Alleppey
News Summary - Voice of Alleppey - ‘Lakshyam 2026’ Career Guidance Organized
Next Story