വോയ്സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മിറ്റി ‘സൗഹൃദം 2025’ സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മിറ്റി ‘സൗഹൃദം 2025’ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ നിറസാന്നിധ്യമായ വോയ്സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.സൗഹൃദം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹമദ് ടൗൺ ഏരിയയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളുമുൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ഷഫീഖ് സൈദുകുഞ്ഞ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി പ്രവീൺ പ്രസാദ് സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ ഉദ്ഘാടനം ചെയ്തു.
വോയ്സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മെംബർഷിപ് സെക്രട്ടറി സന്തോഷ് ബാബു, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സാരംഗ് രമേശ് നന്ദി പറഞ്ഞു.
കുട്ടികളുടെ നൃത്തനൃത്യങ്ങളും, നർമ ബഹ്റൈൻ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും, വയലിനിസ്റ്റ് അനിൽകുമാറിന്റെ വയലിൻ ഫ്യൂഷൻ പ്രകടനവും ഉൾപ്പെടെ ഒട്ടേറെ കലാപരിപാടികൾ പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ് പുഷ്പാംഗദൻ, വിഷ്ണു രാധാകൃഷ്ണൻ, സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

