വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവർത്തന ഉദ്ഘാടനവും
text_fieldsവോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും റിഫാ ഏരിയ പ്രവർത്തന ഉദ്ഘാടനവും നടത്തി. റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 200 പേർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ജയൻ കെ. നായർ സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ കെ.ആർ. നായർ ക്യാമ്പ് ഉദ്ഘാടനംചെയ്തുകൊണ്ട് സംഘടന നടത്തുന്ന ജനകീയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കലാകാരനും അധ്യാപകനുമായ സന്തോഷ് പോരുവഴി വോയ്സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മിറ്റിയുടെ 2025-26 വർഷങ്ങളിലേക്കുള്ള പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജോ. സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ബോണി മുളപ്പാംപള്ളിൽ, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി ദീപക് തണൽ, ചാരിറ്റി വിങ് സെക്രട്ടറി അജിത് കുമാർ, മെംബർഷിപ് സെക്രട്ടറി സന്തോഷ് ബാബു, സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബു, ഏരിയ ജോ. സെക്രട്ടറി അജീഷ്, അൽ ഹിലാൽ ഹോസ്പിറ്റൽ കോഓഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് ചടങ്ങിൽ അവതാരികയായിരുന്നു. യോഗത്തിൽ വോയ്സ് ഓഫ് ആലപ്പിയുടെ വിവിധ ഏരിയ ഭാരവാഹികളും റിഫ ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. റിഫ ഏരിയ ട്രഷറർ അനുരാജ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

